ചോറിന്റെ കഥയറിയാൻ പഠനയാത്ര സംഘടിപ്പിച്ചു

വലിയോറ: ചിനക്കൽ ഗവൺമെന്റ് ഹൈസ്കൂൾ കുറുകയിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായി ചോറിന്റെ കഥയറിയാൻ നാടിനെയും മണ്ണിനെയും മനസ്സിലാക്കുന്നതിന് പ്രകൃതി നടത്തം എന്ന പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. കൂരിയാട് പാടം സന്ദർശിച്ച കുട്ടികളെയും അധ്യാപകരെയും ചോലക്കൻ സെയ്തലവി, തേങ്ങിലകത്ത് ബാവ,  എന്നിവരുടെ നേതൃത്വത്തിൽ ഞാറ് നടുന്നതും നെല്ലിന്റെ കഥയും വിവരിക്കുകയുണ്ടായി. വേങ്ങര ലൈവ്.തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം നാട്ടിലെ പൊതു സ്ഥാപനം സന്ദർശനത്തിന്റെ ഭാഗമായി വേങ്ങര പോലീസ് സ്റ്റേഷൻ കുട്ടികൾ സന്ദർശിച്ചു. വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു കുട്ടികൾക്ക് അത്. അതിനുശേഷം വിനോദ പ്രവർത്തനങ്ങളിൽ  ഏർപ്പെടുന്നതിനായി കുട്ടികളെ വേങ്ങര സഭാഹ് സ്ക്വയറിൽ എത്തിച്ച് അവർ വിവിധ വിനോദ പരിപാടികളിൽ ഏർപ്പെടുകയുണ്ടായി. 

അധ്യാപകരായ റിൻസി മുതലവീട്ടിൽ, ജിജി, സമീറ, ഷൈനി, അരുൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}