വേങ്ങര: വിസ്ഡം വേങ്ങര മണ്ഡലം മുജാഹിദ് ആദർശ സമ്മേളന പോസ്റ്റർ പ്രചാരണ ഉദ്ഘാടനം കെ പി സി സി സെക്രട്ടറി കെ പി മജീദ് നിർവഹിച്ചു.
വിസ്ഡം മണ്ഡലം ഭാരവാഹികളായ ശിഹാബ് ഇ കെ, മൂഴിയൻ ബാവ, നാസർ, സാലിം, മുർഷാദ്, ഹനീഫ എന്നിവർ സന്നിഹിതരായിരുന്നു.
"തൗഹീദ് ഇസ്ലാമിന്റെ ജീവൻ " എന്ന പ്രമേയത്തിലാണ് സമ്മേളനം. ഡിസംബർ 15 ന് വേങ്ങര സബാഹ് സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതൻ ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വ്യത്യസ്ത പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.