വേങ്ങര: ജമാഅത്തെ ഇസ്‌ലാമി എ. ആർ നഗർ ഏരിയ പ്രവർത്തക സംഗമം പുകയൂർ വലിയ പറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ സംസ്ഥാന ശൂറാംഗം കെ.എ.ഷഫീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏരിയ പ്രസിഡന്റ് പി. ഇ ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ, ജില്ലാ സമിതിയംഗം മുസ്തഫ ഹുസൈൻ, വി. അൻവർ ഷമീം ആസാദ്, കെ. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു.. ഖുർആൻ സ്റ്റഡി സെൻറർ കേരള, നടത്തിയ വാർഷിക പരീക്ഷയിൽ ജില്ലാ തലത്തിൽ രണ്ടാം റാങ്ക് നേടിയ പി. ഇ. ഖമറുദ്ദീൻ മാസ്റ്ററെ അനുമോദിച്ചു. കെ.എ.ഷഫീഖ് ഉപഹാരസമർപ്പണം നടത്തി. സ്വാഗതവും നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി എ. ആർ നഗർ ഏരിയ പ്രവർത്തക സംഗമം
admin