വേങ്ങര: എസ് എസ് എൽ സി 98 ബാച്ച് 10 - ബി സഹപാഠികൾ ആറു മാസത്തെ ലീവ് അവസാനിച്ചു വിദേശത്തേക്ക് തിരിച്ചു പോവുന്ന ഹസ്സൻ എന്ന ബാപുട്ടിക്ക് വേങ്ങര സബാഹ് സ്ക്വയറിൽ വെച്ചു യാത്രയയപ്പ് നൽകി.
25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചു കിട്ടിയ നിധിയാണ് 98 ബാച്ചും 10 ബി യും എന്ന് യാത്രയാകുന്ന ഹസ്സൻ പറഞ്ഞു.
സഹപാഠിയും കണ്ണമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റുമായ ഹംസ യു എം പരിപാടി ഉദ്ഘാടനം ചെയ്തു. ഇ കെ റഫീഖ് സ്വാഗതം പറഞ്ഞു. സലീം, സലാം, ഹംസ മാഷ്, എന്നിവർ പങ്കെടുത്തു. മാനു(അബ്ദുറഹ്മാൻ) താട്ടയിൽ അധ്യക്ഷത വഹിക്കുകയും ദുൽഫിക്കർ നന്ദിയും പറഞ്ഞു.