തിരൂരങ്ങാടി: തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശനത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചന്തപ്പടി, എവിഎം കോളനി, ഈസ്റ്റ് ബസാർ, കെ സി റോഡ് , ടി സി റോഡ്, കെഎസ്ഇബിസി ലിങ്ക് റോഡ് എന്നീ ഭാഗങ്ങളിൽ സ്ഥിരമായി വെള്ളം ലഭിക്കാറില്ല എന്ന് പൊതുജനങ്ങളുടെ മാസ് പെറ്റീഷനുമായി തിരൂരങ്ങാടി താലൂക്ക് കൺസൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അജുമലിന്ന് പരാതി നൽകുകയും കുടിവെള്ളം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളും സർക്കാറിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും അനുമതിയോ മറ്റോ ഉണ്ടെങ്കിൽ അത് രേഖ മൂലം നൽകാനും ഭാരവാഹികൾ ചർച്ചയിൽ ആവശ്യമയിച്ചു തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി പ്രസിഡണ്ട് അബ്ദുൽ റസാഖ് സുല്ലമി, സെക്രട്ടറി അബ്ദുൽ റഷീദ് ടി ടി, അബ്ദുൽ റഹിം പൂക്കത്ത്, ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് അജ്മലുമായി ചർച്ച നടത്തിയത്.
തിരൂരങ്ങാടിയിലെ കുടിവെള്ള പ്രശ്നം: അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തി
admin
Tags
Malappuram