കൊളപ്പുറം: അബ്ദുറഹ്മാൻ നഗർ മണ്ഡലം ഇരുപത്തി രണ്ടാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയും കൊളപ്പുറം ടൗൺ കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി ഗാന്ധിസ്മൃതി സംഘമം നടത്തി. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉബൈദ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഫൈസൽ കാരാടൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
വാർഡ് മെമ്പർ ശൈലജ പുനത്തിൽ ബാങ്ക് ഡയരക്ടർ സുഹ്‌റ, മണ്ഡലം സെക്രട്ടറി അബൂബക്കർ കെ കെ, ബഷീർ പുള്ളിശ്ശേരി, ഷഫീക് കരിയാടൻ, അൻവർ വള്ളിക്കാടൻ, ശങ്കരൻ, റഫീഖ്, അഷ്‌റഫ്, ഉസ്മാൻ, കുഞ്ഞിമുഹമ്മദ്, ബീരാൻകുട്ടി, ഷബീർ, അലി, ശ്രീധരൻ എന്നിവർ നേതൃതം നൽകി.
മണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു.