കണ്ണമംഗലം: അച്ചനമ്പലം പെരണ്ടക്കലിൽ ടിപ്പര്‍ ലോറി പുറകോട്ടെടുക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് ലോറിക്കും വീടിന്റെ ചുമരിനും ഇടയില്‍പ്പെട്ട് വേങ്ങര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.
കണ്ണമംഗലം ബദരിയ്യ നഗർ സ്വദേശിയും ഇപ്പോൾ പെരണ്ടക്കലിൽ താമസക്കാരനുമായ കോയിസ്സൻ മൊയ്തീൻ ബാപ്പു എന്നവരുടെ മകൻ കോയിസ്സൻ ഇല്ല്യാസ് ആണ് മരണപ്പെട്ടത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.