എ ആർ നഗർ: അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് കുന്നുംപുറം ഏഴാം വാർഡും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആധുനിക സജ്ജീകരണങ്ങളോടുകൂടി മൊബൈൽ പരിശോധന ബസ്സാണ് ക്യാമ്പിന് എത്തിയത്.
നൂറിലധികം രോഗികൾ പങ്കെടുത്ത നേത്ര പരിശോധന ക്യാമ്പ് അബ്ദുറഹ്മാൻ നഗർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ പി കെ ഫിർദൗസ് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞി മൊയ്തീൻകുട്ടി മാസ്റ്റർ, മെമ്പർമാരായ ആചുമ്മകുട്ടി സി, സി കെ ജാബിർ എന്നിവർ ക്യാമ്പ് സന്ദർശനം നടത്തി സംസാരിച്ചു.