ജി.എൽ.പി.എസ് ഊരകം കീഴ്മുറി, കുറ്റാളൂർ സ്കൂളിൽ ശിൽപ്പശാല സംഘടിപ്പിച്ചു

ഊരകം: ജി.എൽ.പി.എസ് ഊരകം കീഴ്മുറി, കുറ്റാളൂർ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'സർഗോത്സവം 24' കഥ, കവിത, കാവ്യാലാപനം മേഖലകളെ അടിസ്ഥാനമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു.

9 -10 -2024 ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വിദ്യാരംഗം കോർഡിനേറ്റർ രതി പ്രസാദ് സ്വാഗതം പറഞ്ഞു. ശോഭന ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തി. മിനി ടീച്ചർ ആശംസകൾ അറിയിച്ചു. 

പ്രശസ്ത എഴുത്തുകാരി നിസാര കല്ലുങൽ, കവയത്രി സജിനി ടീച്ചർ എന്നിവർ ചേർന്നാണ് ശിൽപ്പശാല നടത്തിയത്. മൂന്ന് നാല് അഞ്ച് ക്ലാസുകളിലെ അൻപതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. വിഷയാടിസ്ഥാനത്തിൽ കഥ, കവിത രചിക്കുന്നതിനുള്ള ഫലപ്രദമായ ക്ലാസ്സ് തന്നെ നടന്നു .പ്രശസ്തരായ എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തി. മനോഹരമായ കവിതകൾ ആലപിച്ചു. പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ സാർ കുട്ടികളോട് ഫോണിൽ സംഭാഷണം നടത്തുകയും ചെയ്തു. ജോബിൻ മാഷിൻ്റെ നന്ദി പ്രകടനത്തോടെ ശിൽപ്പശാല അവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}