വേങ്ങര: സബാഹ് സ്‌ക്വയർ ഹെൽത്ത് ക്ലബ് യോഗാ സൗഹൃദ കൂട്ടായ്മയുടെ വനിതാ വിഭാഗം അംഗങ്ങൾ ഇന്നലെ വൈകീട്ട് 4:30 ന് സബാഹ് സ്‌ക്വയറിൽ സംഘടിപ്പിച്ച വനിതാ സംഗമം സബാഹ് കുണ്ടുപുഴക്കൽ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയിലെ അംഗങ്ങളുടെ വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മാറിയ മീറ്റ് അപ്പ് പ്രോഗ്രാമിൽ സബാഹ് സ്‌ക്വയർ ഹെൽത്ത് ക്ലബ് യോഗാ സൗഹൃദ കൂട്ടായ്മയുടെ ചീഫ് കോ ഓർഡിനേറ്റർ അസ്‌കർ കെ പി, കോ ഓർഡിനേറ്ററും പുരുഷ വിഭാഗം ചീഫ് ട്രെയിനറുമായ ബഷീർ പി കെ, മുഹമ്മദാലി എം ടി, ഷുഹൈബ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സബാഹ് സ്‌ക്വയറിൽ തരംഗമായി മാറിയ വനിതാ യോഗാ സൗഹൃദ കൂട്ടായ്മയിൽ പുതുതായി ഒട്ടേറെ വനിതകൾ യോഗാ ട്രയിനിങ്ങിനായി എത്തുന്നുണ്ട്. യോഗാ സൗഹൃദ കൂട്ടായ്മയുടെ മുന്നേറ്റത്തിന് പൂർണ പിന്തുണ നൽകുമെന്ന് സബാഹ് കുണ്ടുപുഴക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. അംഗങ്ങൾക്ക് ചായ സൽക്കാരവും ഉണ്ടായിരുന്നു.