തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിയും തിരൂരങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മത -സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായിരുന്ന കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി.
ആദ്യ കാല യു.എ.ഇ. പ്രാവാസിയും യു.എ.ഇ. സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനുമായിരുന്നു.കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: ഫാത്തിമ
മക്കൾ: ഷറഫുദ്ധീൻ എന്ന ബാവ (ജിദ്ദ)ഡോ: സൈഫുദ്ധീൻ (ജിദ്ദ), സമീറ. മരുമക്കൾ മുഹമ്മദ് മോൻ തിരൂർ, സാജിത, നുസ്രത്ത്.
ഖബറടക്കം നാളെ 11 മണിക്ക് ചെമ്മാട് കൈപ്പുറത്താഴം പള്ളിയിൽ നടക്കും.