വേങ്ങര: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇരുമ്പുചോല എ. യു. പി സ്കൂളിലെ ഗാന്ധി ദർശൻ ക്ലബ്, പരിസ്ഥിതി ക്ലബ്, സ്കൗട്ട് എന്നിവക്ക് കീഴിൽ സ്കൂൾ ശുചിത്വ ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്‌കൂളും പരിസരവും വൃത്തിയാക്കി.
എൻ. നജീമ, കെ. കെ മിനി, ഇർഷാദ് പാക്കട, സമിയ്യ ഹസ്ന, ജി. സുഹ്‌റാബി, കെ. എം. എ ഹമീദ്, കെ. നുസൈബ, ഹൈഫ അമീർ, ഷഫീഖ് മൂഴിക്കൽ, അനസ് പി. ടി, ഷിഫാ സീനത്ത്, ബബിത കെ. പി, പി. അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിമുക്തി മിഷൻ ലൈസൺ ഓഫീസർ പി. ബിജു ക്ലാസെടുക്കും.