വേങ്ങര: ചുള്ളിപ്പറമ്പിൽ വച്ച് നവംബർ 16,17 തീയതികളിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് വേങ്ങര മേഖല സർഗലയ സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ചടങ്ങിൽ അസീസ് ഫൈസി, എ.കെ സലിം, കുഞ്ഞിമുഹമ്മദ് ഹാജി, സി ടി മുഹമ്മദ് ഹാജി, സൈതലവി മുസ്‌ലിയാർ, മുജീബ് റഹ്മാൻ ബാഖവി,ഷമീർ ഫൈസി, മുസ്തഫ മാട്ടിൽ, മുഹമ്മദ് ചിനക്കൽ, പുല്ലമ്പലവന് മൂസ ഹാജി, ജംഷീർ മനാട്ടിപ്പറമ്പ്, അനസ് മാലിക്, ഷാഫി അന്സരി, മുസ്തഫ പറമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.