തിരൂർ: റേഷൻ കാർഡുകളുടെ മസ്റ്ററിങ് ന് അനുവദിച്ച സമയം ഇന്നലെ അവസാനിക്കുമായിരുന്ന സാഹചര്യത്തിൽ റേഷൻ മസ്റ്ററിങ് ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ ന്റെയും കുറുക്കോളി മൊയ്തീൻ എം.എൽ.എ യുടെയും ആവശ്യം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അംഗീകരിച്ചു. കിടപ്പുരോഗികൾക്കും അഞ്ചുവയസ്സിന് താഴെ റേഷൻ കാർഡിൽ പേര് ചേർക്കപ്പെട്ടവർക്കും മസ്റ്ററിങ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാലാണ് എം.എൽ.എ പ്രസ്തുത ആവശ്യം ഉന്നയിച്ചത്.കിടപ്പ് രോഗികളെ സംബന്ധിച്ചിടത്തോളം വീടുകളിൽ ചെന്നാൽ മാത്രമേ മസ്റ്ററിങ് നടത്താൻ സാധിക്കുകയുള്ളൂ.
അത് പൂർത്തിയാക്കാത്ത ഇടങ്ങളിൽ അതിനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്.
അഞ്ചുവയസ്സിന് താഴെ പ്രായമുണ്ടായിരുന്നപ്പോൾ പേര് ചേർക്കപ്പെട്ട കുട്ടികളുടെ വിരലടയാളം പ്രായം വർദ്ധിച്ചപ്പോൾ വ്യത്യാസം കാണിക്കുന്നതിനാൽ മസ്റ്ററിങ് നടത്താൻ സാധിക്കുന്നില്ല.
പ്രസ്തുത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റേഷൻ മസ്റ്ററിങ്ങിനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് എൻ എഫ് പി ആർ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുറഹീം പൂക്കത്തും തിരൂർ എം.എൽ.എ യും നിവേദനം നൽകിയത്.
റിപ്പോർട്ട് :-
റഷീദ് തലക്കടത്തൂർ.
+919847652360