മലപ്പുറം ഉപജില്ലാ സ്കൂൾ ശാസ്ത്രമേള: ഓവറോൾ രണ്ടാംസ്ഥാനംനേടി രാജാസ്

കോട്ടയ്ക്കൽ: മലപ്പുറം ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാംസ്ഥാനം നേടി. യു.പി. വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാംസ്ഥാനം, ഗണിതശാസ്ത്രമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം എന്നിവ രാജാസിനു ലഭിച്ചു.

ഹയർസെക്കൻഡറി വിഭാഗം സാമൂഹികശാസ്ത്രമേളയിൽ ഓവറോൾ ഒന്നാംസ്ഥാനം, ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ രണ്ടാംസ്ഥാനം, സോഷ്യൽ സയൻസ് മേളയിൽ ഓവറോൾ മൂന്നാംസ്ഥാനം എന്നിവ നേടി.

സാമൂഹിക ശാസ്ത്രമേളയിലെ ബെസ്റ്റ് സ്കൂൾ ഒന്നാംസ്ഥാനവും സയൻസ് മേളയിൽ ബെസ്റ്റ് സ്കൂൾ മൂന്നാംസ്ഥാനം ഐ.ടി. ബെസ്റ്റ് സ്കൂൾ രണ്ടാംസ്ഥാനവും രാജാസ് നേടി.

വിജയികളെ പി.ടി.എ. അനുമോദിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി.ആർ. സുജാത അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ്് സാജിദ് മങ്ങാട്ടിൽ, വൈസ് പ്രസിഡന്റ്് വിജയകുമാരൻ, എസ്.എം.സി. ചെയർമാൻ അബ്ദുറസാഖ് മൂർക്കത്ത്, എം.പി.ടി.എ. വൈസ് പ്രസിഡന്റ്് സൈഫുന്നിസ എന്നിവർ പങ്കെടുത്തു. പ്രഥമാധ്യാപകൻ എം.വി. രാജൻ, ഉപ പ്രഥമാധ്യാപിക കെ. ബീന, സ്‌കൂൾ ശാസ്ത്രമേള കോഡിനേറ്റർ കെ. ഷമീമ, എസ്.ആർ.ജി. കൺവീനർമാരായ ടി.വി. സജിൽകുമാർ, എ.കെ. സുധാകരൻ, സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്‌മാൻ, മനോജ് കോട്ടയ്ക്കൽ, ജയദേവി, ജസീന എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}