വേങ്ങര:
ആര്.എസ്.എസിന് അഴിഞ്ഞാടാനും അപകീര്‍ത്തി പരത്താനും കേരളത്തെ പാകപ്പെടുത്തി കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയ്യുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇക്റാമുല്‍ ഹഖ്. പിണറായി-പോലീസ്- ആര്.എസ്.എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന സന്ദേശവുമായി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മികത തകര്‍ത്തെറിഞ്ഞ പിണറായി വിജയനെ തിരുത്താന്‍ കഴിയാത്ത പാര്‍ട്ടി നേതൃത്വം അടിമപ്പണി അവസാനിപ്പിക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം എ കെ അബ്ദുല്‍മജീദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഇടത്-വലത് നേതാക്കള്‍ ബി.ജെ.പി നേതാക്കളുമായുണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കും. പിണറായി-പോലീസ്-ആര്.എസ്.എസ് കൂട്ടുകെട്ടിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മൗനം പാലിക്കുന്നത് ആര്.എസ്.എസുമായുണ്ടാക്കിയ ഡീലുകളുടെ ഭാഗമാണ്. ഇത്തരം രാഷ്ട്രീയ ഡീലുകളെ ജനമധ്യത്തില്‍ തുറന്നു കാട്ടുകയാണ് ജനജാഗ്രതാ കാംപയിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.ഡി.പി.ഐ നിയോജക മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി, ജില്ലാ കമ്മിറ്റിയംഗം കെ അബൂബക്കര്‍ മാസ്റ്റര്‍, വിമന്‍ ഇന്ത്യാമൂവ്മെന്റ് ജില്ലാ സെക്രട്ടറി പി ആരിഫടീച്ചര്, എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറി കെ അബ്ദുല്‍നാസര്‍, ട്രഷറര്‍ ഇ കെ അബ്ദുല്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.
കുറ്റാളൂര്‍ സബാഹ് സ്ക്വയറില്‍ നിന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി ഷെരീഖാന്‍ മാസ്റ്റര്‍ നയിച്ച ജനജാഗ്രതാറാലിയില് സ്ത്രീകളും കുട്ടികളുമടക്കം നുറൂക്കണക്കിനാളുകള് പങ്കെടുത്തു. റാലിക്ക് മണ്ഡലം പഞ്ചായത്ത് നേതാക്കളായ എം ഖമറുദ്ദീന്, കെ കെ സൈതലവി, മുസ്തഫ പള്ളിയാളി, പി ഷൗക്കത്തലി, പി അബ്ബാസ്, പി ഇസ്മായില്‍, പി കെ അബൂബക്കര്‍, ഈസ മമ്പുറം, കോയിസ്സന്‍ ഷാജഹാന്, ഇ കെ അബ്ദുല്‍നാസര്‍, സി പി അബ്ദുല്‍റഹീം, ടി ടി അബ്ദുല്‍സലീം എന്നിവര്‍ നേതൃത്വം നല്കി.