യൂണിവേഴ്സിറ്റി: നവംബർ 4 മുതല്‍ 7 വരെ നടക്കുന്ന 35-മത് വേങ്ങര ഉപജില്ലാ സ്‌കൂള്‍ കലോത്സവ ലോഗോ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ഇ കെ സതീഷ് പ്രകാശനം ചെയ്തു.
ജി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ പ്രതാപ്, ജി എൽ പി എസ് സി.യു ക്യാമ്പസ് ഹെഡ്മാസ്റ്റർ കെ പി ഗംഗാധരൻ, ജി.എം എച്ച്.എസ്.എസ് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ ഹരീഷ് കുമാർ, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ്, കെ സുന്ദരൻ, എസ് എം സി ചെയർമാൻ കെ അബ്ദുൾ നാസർ, മീഡിയ പബ്ലിസിറ്റി കൺവീനർ മുസ്ഫർ മായക്കര, വേലായുധൻ മൂന്നിയൂർ, ഡോ. പ്രസീദ, പി വി രഘുനാഥ് അധ്യാപക സംഘടന പ്രതിനിധികളായ സി കെ പത്മരാജ്, കെ പി സൽമാനുൽ ഫാരിസ്, വി സജ്ജാദ് തുടങ്ങിയവർ പങ്കെടുത്തു.
സബ്ജില്ലാ കലോത്സവത്തിന് ലോഗോ ക്ഷണിച്ചതിൽ ലഭിച്ച 18 ലോഗോയിൽ കോട്ടൂര് എ കെ എം എച്ച് എസ് എസിലെ ചിത്രകലാ അധ്യാപകനായ എം സി അബ്ദുൽ ഗഫൂർ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
326 വിഭാഗം മത്സരയിനങ്ങളിലായി 9546 വിദ്യാർത്ഥികൾ മാറ്റുരക്കും. മത്സരഫലങ്ങളും തത്സമയ വിവരങ്ങളും അറിയിക്കാൻ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുണ്ട്. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി റീൽസ് കോമ്പറ്റീഷൻ അരങ്ങേറും. യൂണിവേഴ്സിറ്റി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ജി എൽ പി എസ് സി യു ക്യാമ്പസ് എന്നിവിടങ്ങളിലെ 12 വേദികളിൽ നാലുദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് പബ്ലിസിറ്റി കൺവീനർ എം മുസ്ഫർ അറിയിച്ചു.