ചെമ്മാട്: വിദ്യാർഥികളിൽ സ്വയംതൊഴിൽ നൈപുണ്യം വളർത്തുന്നതിന്റെ ഭാഗമായി കുട നിർമാണത്തിൽ പരിശീലനം നൽകി. തൃക്കുളം ഗവ. ഹൈസ്‌കൂളിലെ സോഷ്യൽ സർവീസ് സ്‌കീമിന് കീഴിലായാണ് വിദ്യാർഥികൾ വർണക്കുടകൾ നിർമിക്കുന്നതിൽ പരിശീലനം നേടിയത്. നഗരസഭാംഗം ജാഫർ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. ടി. ജാസിദ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.എൻ. ഷഫീഖ്, പ്രഥമാധ്യാപിക ജസീത, വനജ, ടി. സൂപ്പി, വി.ടി. ജിജി, വി.പി. ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
വർണക്കുടകൾ നിർമിച്ച് വിദ്യാർഥികളുടെ പരിശീലനം
admin