കക്കാടംപുറം: ഒരുമയുടെ തണലിൽ എന്ന പേരിൽ 2025 ജനുവരി 26-ാം തിയതി മൂന്നാമത് മാട്ടറ കുടുംബ സംഗമ സ്വാഗത സംഘ കമ്മിറ്റി രൂപീകരണം കാരച്ചിന പുതിയങ്ങാടിയിൽ മാട്ടറ ആലി ഹാജിയുടെ വസതിയിൽ സംഘടിപ്പിച്ചു. മാട്ടറ കമ്മുണി ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാട്ടറ മഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. സംഗമത്തിൻ്റെ ഭാഗമായി തലമുറ സന്മേളനം, സ്റ്റുഡൻ്റ്സ് മീറ്റ്, പ്രൊഫക്ഷണൽ മീറ്റ്, ഡയറക്ടറി പ്രകാശനം, ലോഗോ പ്രകാശനം, മെഡിക്കൽ ക്യാമ്പ് , അനുസ്മരണ പ്രഭാഷണം,തുടങ്ങി വിവിധ കലാപരിപാടികൾ സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും, സംഗമ പ്രചരണാർത്ഥംവിവിധ ഭാഗങ്ങളിലെ ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഗമ പ്രചരണ കൺവെൻഷനുകൾ സംഘടിപ്പിക്കും, സംഗമത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയ്യായിരത്തി ലദികം പേർ സംബന്ധിക്കും,മാട്ടറ പോക്കർ അലി ഹാജി, മൂസ ഹാജി മാട്ടറ, സൈതു ഹാജി മാട്ടറ, അബ്ബാസ് മാട്ടറ കുമണ്ണ, ഹംസ മാട്ടറ,ജാഫർ മാട്ടറ, സലീം മാട്ടറ, ഷറഫലി മാട്ടറ, മൊയ്ദീൻകുട്ടി മാട്ടറ,ജംഷീർ മാട്ടറ, ഷെഫീഖ് മാട്ടറ എന്നിവർ സംസാരിച്ചു.സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിധിനികൾ സംബന്ധിച്ചു.മുജീബ് മാട്ടറ സ്വാഗതവും സിദ്ധീഖ് മാട്ടറ നന്ദിയും പറഞ്ഞു.
മൂന്നാമത് മാട്ടറ കുടുംബ സംഗമ സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു
admin