തിരൂരങ്ങാടി: സർക്കാർ തീരുമാനപ്രകാരം ഒക്ടോബർ 3 മുതൽ അന്ത്യയോജന, പ്രയോറിറ്റി റേഷൻ കാർഡുടമകൾക്ക് നടപ്പാക്കി കൊണ്ടിരിക്കുന്ന മാസ്റ്ററിംഗ് സമയപരിധി നീട്ടണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് സിവിൽ സപ്ലൈസ് ഡയറക്ടർ പരാതി നൽകിക്കൊണ്ട് ആവശ്യപ്പെട്ടു കണക്കുകൾ പ്രകാരം ഇപ്പോഴും 60% മാത്രമേ മാസ്റ്ററിങ് പൂർത്തിയായിട്ടുള്ളൂ കാരണം ഈ പോഷ് മെഷീൻ റിജക്ട് ചെയ്യുന്നതിനാൽ 'കൂടുതലും ആധാർ കാർഡുകൾ അവ പുതുക്കുന്നതിനു വേണ്ടി കാർഡുടമകൾ അക്ഷയയിൽ സബ്മിറ്റ് ചെയ്തതിനാൽ ആധാർ കാർഡ് പുതുക്കി വരുന്നതിനുള്ള സമയവും കൂടി ആവശ്യമായി വന്നിരിക്കുകയാണ്
ആയതിനാൽ സാധാരണക്കാരായ പൊതുജനങ്ങളുടെ മാസ്റ്ററിംഗ് സമയപരിധി ആധാർ കാർഡ് പുതുക്കി വരുന്നതിനുള്ള സമയവും കൂടി കണക്കിലെടുത്ത് സമയപരിധി നീട്ടി നൽകണമെന്നും പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് പരാതി നൽകി ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് മീറ്റിംഗ് നടക്കുന്നുണ്ടെന്നും ആയതിൽ തീരുമാനം ആവുമെന്നും സിവിൽ സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു.