വൻതുക ഈടാക്കി പഠനയാത്രകൾ ഒഴിവാക്കണം: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ ഡയറക്ടർക്കും എൻ എഫ് പി ആർ പരാതി നൽകി

തിരൂരങ്ങാടി: വിദ്യാർഥികളിൽനിന്ന് വൻ തുക ഈടാക്കി നടത്തുന്ന പഠനയാ ത്രകൾക്ക് നിയന്ത്രണം ഏർപെടുത്തണമെന്നാവിസ്വപെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ റൈറ്റ് തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത് മുഖ്യമന്ത്രിക്കും  വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി. വൻ തുക ചെലവഴിച്ച് പഠനയാത്ര കൾ നടത്തുന്ന നടപടി സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും  സാമ്പത്തികമായി പി
ന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഒരു ദിവസത്തെക്ക് മാത്രമായി പഠനയാത്രകൾ ചുരുക്കണമെന്നും അതിനും സാമ്പത്തികമായി കഴിയാത്ത കുട്ടികളെ കൂടി പഠന യാത്രകളിൽ പങ്കെ ടുപ്പിക്കാൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി /പ്രധാനാദ്ധിപിക മാർ ഉറപ്പുവരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

സ്കൂളിൽ നിന്ന് പഠനയാത്ര പോകാൻ തടസമുണ്ടായതിനെ തുടർന്ന് ഈയടുത്തായി ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ്.
ടൂർ പോവാൻ പൈസ കൊടുക്കാത്തതിന് മമ്പാട്ടുമൂല ഒറവൻകുന്ന് സ്വദേശിയായ പത്താം ക്ലാസുകാരൻ പുല്ലങ്കോട് എസ്റ്റേറ്റിൽ റബ്ബർ മരത്തിൻമേൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയതായി സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു

ടൂറിന്റെ എക്സോട്ടിക് ലൊക്കേഷനും ആഡംബര ബസ്സുകളും നിശ്ചയിക്കുന്നതിൽ സ്കൂളുകൾ (അധ്യാപകർ) തമ്മിൽ മത്സരമാണ് . അധ്യാപകരുടെതായിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ടൂറിന്റെ പൊങ്ങച്ച കഥകളാണ് കാണാൻ സാധിക്കുന്നത്.
സർക്കാർ അധ്യാപകർ/ ജീവനക്കാർ പണം മുടക്കില്ലാതെ ആഡംബരമായി കുട്ടികളുടെ ചിലവിൽ ടൂർ നടത്തുന്നു അതിനായി അവർ കുട്ടികളെ ഉപയോഗിക്കുകയും ചെയ്യുന്നു.

സാമ്പത്തികമുള്ള കുട്ടികൾ ടൂറിന് ബുക്ക് ചെയ്തും ടൂർ പോയും അതിൻറെ വീരകഥകൾ പറയുമ്പോൾ,
ഒരു വിഭാഗം കുട്ടികൾ സാമ്പത്തിക സ്ഥിതി അനുവദിക്കാതെ ഇതിൽ അപമാനിതരായി സ്കൂളുകളിൽ കഴിയുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ ഇത്തരത്തിൽ കടുംകൈയും ചെയ്യുന്നു.

സ്കൂളുകളിൽ നിന്നുള്ള പഠനയാത്രകൾക്ക് ഭീമമായ സംഖ്യയാണ് ഓരോ രക്ഷിതാവും കണ്ടെത്തേണ്ടി വരുന്ന ന്നും ഇത് നൽകാൻ സാ ധിക്കാത്ത രക്ഷിതാവും യാത്രയാകാൻ കഴിയാത്ത കുട്ടികളും പ്രയാസം നേരിടുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}