വേങ്ങര: ചേറൂർ ഹെൽത്ത് ക്ലബ്ബിന്റെയും വേങ്ങര അൽസലാമ ആശുപത്രിയുടെയും ഐ സ്പേസ് കണ്ണാശുപത്രിയുടെയും സംയുക്താ ഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചേരൂർ യതീം ഖാന സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ ഡോ. ആസിഫ് അലി (MBBS ), ഡോ. ഷഹീന വി കെ ( MBBS ), ഡോ. യാസർ അമീൻ ( MBBS, DNB. Ortho ) മുഹമ്മദ് റബീഹ് . BPT, MPT ( ഫിസിയോ തെറാപ്പിസ്റ്റ് ), ഡോ. സബീന ( Eye specialist ) എന്നീ ഡോക്ടർമാരുടെ പരിശോധനയും, രക്ത ഗ്രൂപ്പ് നിർണ്ണയം, ബ്ലഡ് പ്രഷർ, ഷുഗർ എന്നീ ടെസ്റ്റുകളും സൗജന്യമായിരുന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചക്ക് 1.30 ന് അവസാനിച്ച ക്യാമ്പിൽ 250-ഓളം പേർ പങ്കെടുത്തു.
ഹെൽത്ത് ക്ലബ്ബ് ഭാരവാഹികളായ യൂസുഫ് ഹാജി, മുസ്തഫ, സകീർ കണ്ണേത്ത്, സുബ്രഹ്മണ്യൻ, അൽസലാമ ഹോസ്പിറ്റൽ പി ആർ എം മീരാൻ വേങ്ങര, ലാബ് ഇൻചാർജ്ജ് അനീഷ്, പി ആർ ഒ അജ്നാസ്, ഐ സ്പേസ് ഹോസ്പിറ്റൽ എം ഡി അഡ്വക്കറ്റ് ആരിഫ് എന്നിവരും, കൂടാതെ സ്കൂളിലെ സ്കൗട്സ്, SPC, NSS, JRC എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും ക്യാമ്പിന് നേതൃത്വം നൽകി.