തിരൂരങ്ങാടി : അക്കാദമിക് നേട്ടങ്ങളും പഠനസൗകര്യങ്ങളും വർധിക്കാനുതകുന്ന യു.ജി.സി.യുടെ സ്വയംഭരണപദവി നേടിയത് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിന് പുതിയ തിളക്കം. കോളേജ് അധികൃതർ നടത്തിവരുന്ന ശ്രമങ്ങൾ വിജയിച്ചതോടെയാണ് യു.ജി.സിയുടെ സ്വയംഭരണപദവി കരസ്ഥമാക്കാനായത്. കഴിഞ്ഞദിവസം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് ഇത് അംഗീകരിക്കുകയുംചെയ്തു.
വിദ്യാർഥികൾക്ക് കൈ നിറയെ നേട്ടങ്ങൾ
കോളേജ് പ്രവേശനം, സിലബസ് പരിഷ്‌കരണം, പരീക്ഷാ നടത്തിപ്പ്, ഉത്തരക്കടലാസ് മൂല്യനിർണയം തുടങ്ങിയ നടപടികളെല്ലാം കോളേജിന് ചെയ്യാൻ കഴിയുന്നതാണ് പ്രധാന നേട്ടങ്ങൾ. സർവകലാശാലയുടെ മേൽനോട്ടത്തിലും നിർദേശങ്ങൾക്കനുസരിച്ചും ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതോടെ സർവകലാശാലയ്ക്കുകീഴിൽ നിലവിലുള്ള കാലതാമസങ്ങൾ ഒഴിവാക്കാനാകും. സർക്കാരിന്റെയും സർവകലാശാലയുടെയും സംവരണ മാനദണ്ഡങ്ങൾ പാലിച്ച് കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ നേരത്തെ തുടങ്ങാനുമാകും. ഓരോ ഘട്ടങ്ങളിലെയും പരീക്ഷകൾക്കുള്ള ചോദ്യപ്പേപ്പറുകൾ തയ്യാറാക്കുന്നതും പരീക്ഷാനടത്തിപ്പും മൂല്യനിർണയവും കോളേജിന് സ്വന്തംനിലയ്ക്ക് വേഗത്തിലാക്കാൻ കഴിയും.
കൂടുതൽ അക്കാദമിക് ദിനങ്ങളും അധികാരങ്ങളും
പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാകുന്നതോടെ കോളേജിൽ പഠനദിനങ്ങൾ കൂടുതൽ ലഭിക്കും. സിലബസ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അധ്യാപകരെയും വിദ്യാർഥികളെയും സഹായിക്കുന്നതാണിത്. സിലബസിൽ 25 ശതമാനം കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും കോളേജിന് അധികാരം ലഭിക്കും. സർക്കാരിന്റെയും സർവകലാശാല വി.സി. നോമിനികളെയും ഉൾപ്പെടുത്തി ബോർഡ് ഓഫ് സ്റ്റഡീസ്, അക്കാദമിക് കൗൺസിൽ, ഗവേണിങ് കൗൺസ
കൗൺസിൽ എന്നിവ കോളേജിന് രൂപവത്കരിക്കാനാകും. ഇവരായിരിക്കും കോളേജ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
അർഹിച്ച അംഗീകാരം
-ൽ തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റിക്കു കീഴിൽ പ്രവർത്തനമാരംഭിച്ചതാണ് പി.എസ്.എം.ഒ. (പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ്). അധ്യാപക നിയമനത്തിനും മാനേജ്‌മെന്റ് ക്വാട്ടയിലെ വിദ്യാർഥി പ്രവേശനത്തിനും കോഴ വാങ്ങിക്കാത്ത മാനേജ്‌മെന്റ് കമ്മിറ്റി എന്നത് പി.എസ്.എം.ഒ. പാരമ്പര്യമായി നേടിയ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ്. തിരൂരങ്ങാടി യത്തീംഖാനയുടെ ജനറൽസെക്രട്ടറി എം.കെ. ബാവയാണ് കോളേജ് മാനേജർ. നിലവിലെ മാനേജ്‌മെന്റും കോളേജിന്റെ പ്രവർത്തനത്തിന് മാതൃകാസേവനത്തിന് മുന്നിട്ടിറങ്ങിയവരാണ്. പത്ത് യു.ജി. കോഴ്‌സുകൾ, എട്ട് പി.ജി. കോഴ്‌സുകൾ അഞ്ച് റിസർച്ച് വിഭാഗങ്ങൾ എന്നിവകളിലായി 1800-ലേറെ വിദ്യാർഥികളാണ് കോളേജിലുള്ളത്.