ചേറൂരിൽ "ഇനിപ്പം" അരങ്ങേറി

ചേറൂർ: നവ ലിബറലിസം കുടുംബ ബന്ധങ്ങൾ തകർക്കുകയും സമൂഹത്തിൽ ഛിദ്രത വളർത്തുകയും ചെയ്യുമെന്ന് ജമാഅത്തെ ഇസ്ലാമി ഏരിയാ സെക്രട്ടറി അൻവർ ശമീം ആസാദ് പറഞ്ഞു.

ഇസ്ലാം വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം എന്ന തലക്കെട്ടിൽ നവംബർ 9 ന് മലപ്പുറത്ത് നടക്കുന്ന ജി.ഐ.ഒ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ചേറൂരിൽ നടന്ന ഇനിപ്പം പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

റസീന കെ.പി. ഒ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഷഹീദ     ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.

ജി.ഐ.ഒ യൂണിറ്റ് പുതിയ ഭരവാഹികളായി മർവ (പ്രസിഡൻ്റ്) ഷഹീദ (സെക്രട്ടറി) റിംഷാന (വൈസ്:പ്രസിഡൻ്റ്) അനീന (ജോ. സെക്രട്ടറി) ആയിഷ നിഹാല(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

യു സക്കീന, റുഖിയ, ഖദീജ, സഫിയ, ഷാഹിയ, റാബിയ എന്നിവർ നേതൃത്വം നൽകി. മർവ സ്വാഗതവും സഫൂറ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}