വേങ്ങര: ഒക്ടോബർ 15,16 തിയതികളിലായി എ ആർ നഗറിൽ വെച്ചു നടക്കുന്ന വേങ്ങര ഉപജില്ലാ ശാസ്ത്രോത്സവത്തിന് എ ആർ നഗർ കൊളപ്പുറം ജി എസ് എസ് ഹൈസ്കൂളിലും എ ആർ നഗർ ഇരുമ്പ് ചോല എയുപിഎസ് സ്കൂളിലുമാണ് വേദിയൊരുക്കിയിട്ടുള്ളത്.
എ ആർ നഗർ ചെണ്ടപ്പുറായ എച്ച്എസ്എസ് ഹൈസ്കൂളിൽ നടന്ന ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ നിർവ്വഹിച്ചു. ചെണ്ടപ്പുറായ ഹൈസ്കൂൾ പ്രിൻസിപ്പാൾ ടിപി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. അഡ്വക്കറ്റ് ഒ വി ഉസ്മാൻ കുരിക്കൽ പരിപാടിയിൽ ആമുഖപ്രഭാഷണംനടത്തി. എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
വേങ്ങര എ ഇ ഒ ടി പ്രമോദ് മേളയുടെ വിവരണം നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, എആർ നഗർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ സുനിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല പുല്ലൂണി, എ ആർ നഗർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ലിയാഅർ കത്തലി കാവുങ്ങൽ, മെമ്പർ മുഹമ്മദ് പുതുക്കുടി, പിടിഎ പ്രസിഡണ്ട് മജീദ് എപി, സ്വാഗതസംഘം വൈസ് ചെയർമാൻ ഹുസൈൻ പാലമടത്തിൽ എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ചു സംസാരിച്ചു.
ഇരുമ്പുചോല യു പി സ്കൂൾ ഹെഡ്മാസ്റ്റർ എൻ പി അനിൽകുമാർ പരിപാടിക്ക് നന്ദി അറിയിച്ചു സംസാരിച്ചു.