പറപ്പൂർ കാട്ട്യേക്കാവിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിദ്യാരംഭവും വാഹനപൂജയും നടന്നു

പറപ്പൂർ: കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ വിജയദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം, വാഹന പൂജ എന്നിവ നടന്നു. വിദ്യാനികേതൻ മലപ്പുറം ജില്ലാ പ്രസിഡന്റും റിട്ടയേർഡ് പ്രധാന അദ്ധ്യാപകനുമായ രാജീവ്‌ മേനത്ത് കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. 

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പുസ്തക പൂജ, ആയുധപൂജ, ദുർഗ്ഗാഷ്ടമി പൂജ, മഹാനവമി പൂജ, ഭഗവതി സേവ, വാഹന പൂജ,നൃത്ത പരിശീലന ആരംഭം,എന്നിവയും ഉണ്ടായി. ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. 

ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ രവി ഇന്ദ്രപ്രസ്ഥം, ബോർഡ് അംഗങ്ങളായ വിശ്വനാഥൻ, സുരേഷ്കുമാർ,ക്ഷേത്ര സമിതി ഭാരവാഹികളായ പ്രഭാകരൻ ജയപ്രകാശ്, സുകുമാരൻ നൃത്താധ്യാപിക ദിവ്യരാജ് എന്നിവർ നേതൃത്വം നൽകി.

 കെ എൻ വാസുദേവനിൽ നിന്ന് സാമ്പത്തിക സഹായം  സ്വീകരിച്ചു കൊണ്ട്  മേൽശാന്തി ക്ഷേത്ര മതിലിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ക്ഷേത്ര സമിതി ഒരുക്കിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}