തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ബോധവൽക്കരണവും ആന്റി ഡ്രഗ്‌സ് പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും നടത്തി.
എക്സൈസസ് ലെയ്സൺ ഓഫീസർ തിരൂരങ്ങാടി ബിജു പരോൾ ലഹരി വിരുദ്ധ ബോധവത്ക്കരണവും പ്രതിക്ഷ ദീപം ക്ലബ് ഉദ്ഘാടനവും ചെയ്തുകൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക മിനി കെ കെ അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് റഷീദ് ഓസ്കർ, എസ് എം സി ചെയർമാൻ അബ്ദുൽ റഹിം പൂക്കത്ത്, സാബിറ ടിച്ചർ, സഹീറ ടീച്ചർ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും കയ്യൊപ്പ് നൽകുകയും ചെയ്തു. ഹിഷാം റിഷാദ് സ്വാഗതവും, ശ്രീമതി സമീറ ടീച്ചർ നന്ദിയും പറഞ്ഞു.