ഇന്ത്യാ ഗവർമെൻറിന്റെ പിറകിൽ ആർ എസ് എസ് ന്റെ നേതൃത്വത്തിൽ ഒരു ഡീപ് സ്റ്റേറ്റ് പ്രവർത്തിക്കുന്നു -കെ വി സഫീർഷാ

വേങ്ങര: സംഘപരിവാർ ഉയർത്തി പിടിക്കുന്ന വെറുപ്പിന്റെ വംശീയ വർഗ്ഗീയ രാഷ്ട്രീയത്തെ  ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിച്ച് തകർക്കുമെന്നും ഭരണ ഘടന ഉറപ്പ് നൽകുന്ന സമത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ മാർഗ്ഗത്തിൽ ലക്ഷ്യം കാണും വരെ വെൽഫയർ പാർട്ടി നിലകൊള്ളുമെന്നും  മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഭൂമികയിൽ ഭരണ ഘടന വിഭാവന ചെയ്യുന്ന ക്ഷേമരാഷ്ട്രം സംസ്ഥാപിക്കുക എന്നതാണ് വെൽഫെയർ പാർട്ടി ലക്ഷ്യം വെക്കുന്നത് എന്നും വെൽഫയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ പറഞ്ഞു. 

വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ പ്രതിനിധി സമ്മേളണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡണ്ട് കുട്ടിമോൻ സ്വാഗതം പറഞ്ഞു. 

പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. പിന്നിട്ട രണ്ട് വർഷത്തെ പ്രവർത്തന രാഷ്ട്രിയ റിപ്പോർട്ട് സെക്രട്ടറി വതരിപ്പിച്ചു സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അവരിപ്പിച്ചു.
വരണാധികാരി സഫീർഷ 
ജില്ലാ കമ്മിറ്റി അംഗം ശറഫുദ്ധീൻ കോളാടി എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി കെ വി ഹമീദ് മാസ്റ്റർ 
സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം നാസർ വേങ്ങര, 
ജില്ലാ കമ്മിറ്റി അംഗം കുഞ്ഞാലി മാസ്റ്റർ പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി എം പി അലവി പഞ്ചായത്ത്‌ ട്രഷറർ റഹീം ബാവ പ്രങ്ങോടത്ത്, പഞ്ചായത്ത്‌ കമ്മിറ്റി അംഗം എം പി ഹംസ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

13-09-2024 ഞായർ വൈകുന്നേരം 4മണിക്ക് ചിനക്കൽ അങ്ങാടിയിൽ പറങ്ങോടത്ത് കുഞ്ഞു നഗറിൽ പൊതു സമ്മേളനം നടക്കും, ഫ്രാറ്റെണിറ്റി ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ, വെൽഫയർ പാർട്ടി മുൻ ജില്ലാ പ്രസിഡണ്ട് എം ഐ അബ്ദുൽ റഷീദ് മണ്ഡലം പ്രസിഡണ്ട് കെ എം ഹമീദ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}