വയനാട്: വയനാട് പാർലമെന്റ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനത്തിന് വയനാട്ടിലേക്ക് എഐസിസി നിയോഗിച്ച എഐസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ദേശീയ വൈസ് ചെയർമാൻ റൂബി ഖാൻ, ദേശീയ കോ-ഓർഡിനേറ്റർ തോമസ് ജേക്കബ് എന്നിവരുടെ കൂടെ വയനാടിന്റെ ചുമതലയുള്ള മൈനേറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ചെയർമാൻ പി പി ആ ലിപ്പു, സക്കീർ അലി കണ്ണോത്ത്, മൊയ്ദീൻകുട്ടി മാട്ടറ, മുജീബ് കെ.പി എന്നിവർ വയനാട്ടിൽ കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി.
വരും ദിവസങ്ങളിൽ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ദേശീയ നേതാക്കൾ അറിയിച്ചു.