വേങ്ങര: മണ്ഡലം യൂത്ത് ലീഗ് വൈറ്റ് ഗാർഡിന് ഉപകരണങ്ങൾ വാങ്ങാൻ റിയാദ് കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മറ്റി ഫണ്ട് കൈ മാറി. കെ.എം.സി.സി നേതാവ് തൊമ്മങ്ങാടൻ മുഹമ്മദിൽ നിന്ന് യൂത്ത് ലീഗ് സംസ്ഥാ പ്രസിഡൻ്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഫണ്ട് ഏറ്റുവാങ്ങി. മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് പി.കെ അസ്‌ലു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ, ജില്ലാ എം. എസ് എഫ് സെക്രട്ടറി വി.എ വഹാബ്, മണ്ഡലം ലീഗ് ഭാരവാഹികളായ പി.കെ അലി അക്ബർ, ഇ.കെ സുബൈർ മാസ്റ്റർ, ഇ.കെ മുഹമ്മദലി, ചാക്കീരി ഹർഷൽ, കെ.എം.സി സി നേതാവ് ഷൗക്കത്ത് കടമ്പോട്ട്, പൂക്കുത്ത് മുജീബ്, എൻ.കെ നിഷാദ്, സൽമാൻ കടമ്പോട്ട് എന്നിവർ സംബന്ധിച്ചു.
റിയാദ് കെ.എം.സി സിവൈറ്റ് ഗാർഡിന് ഫണ്ട് കൈമാറി
admin