വേങ്ങര: വേങ്ങരക്കാർക്ക് സുപരിചിതനായ തന്റെ കർമ്മമേഖലയിൽ പൊതുജനങ്ങളുടെ സഹായിയായി വേങ്ങര ടൗണിലേ ഗതാഗത കുരുക്ക് നിയന്ത്രിച്ചിരുന്ന വേങ്ങര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് എം. അബ്ദുൽ കരീം
സർവ്വീസിൽ നിന്നും വിരമിക്കുന്നതിനോടനുബന്ധിച്ച് വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ
വേങ്ങര ടൗണിൽ യാത്രയയപ്പ് നൽകി.
പരിപാടിയിൽ അലങ്കാർ മോഹനൻ സ്വാഗതം പറഞ്ഞു.
എ.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് എം.കെ. റസാക്ക് അബ്ദുൽ ഹോം ഗാർഡ് അബ്ദുൽ കരീമിന് മൊമെന്റോ നൽകി ആദരിച്ചു.
സോഷ്യൽ അസീസ് ഹാജി, പനക്കൽ കുഞ്ഞാൻ, കെ.വി.താജു, കെ.സി രാജൻ, മുഹമ്മദ് കോയ(STU) സി.ടി. മൊയ്തീൻകുട്ടി, ഇ.കെ. ഹംസ , കെ.പി.കെ തങ്ങൾ, എ.കെ. നജീബ്, കെ.സി മുരളി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വേങ്ങരയിലെ നാട്ടുകാരുടെയും, പൊതു പ്രവർത്തകരുടെയും, കച്ചവടക്കാരുടെയും സഹകരണത്തിനും സ്നേഹത്തിനും പ്രത്യേകം നന്ദി പറഞ്ഞ് കൊണ്ട് അബ്ദുൽ കരീം മറുപടി പ്രസംഗം നടത്തി.
എം.ടി. മുഹമ്മദലി കവിതാലാപനവും മുള്ളൻ ഹംസ മധുരപലഹാര വിതരണവും നടത്തി.
എം.ടി. അബ്ദുൽ കരീം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.