മാലിന്യമുക്ത പരിപാടികൾ കെങ്കേമം:പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ മാലിന്യ കൂമ്പാരം

വേങ്ങര: 'മാലിന്യ മുക്തം നവ കേരളം' പദ്ധതിയുമായി ഗ്രാമ പഞ്ചായത്ത് പല വിധ പദ്ധതികൾ നടപ്പിലാക്കുമ്പോഴും മൂക്കിന് താഴെയുള്ള മാലിന്യങ്ങൾ കാണാതെ പോവുന്നു. വേങ്ങരയിലാണ് ബസ് സ്റ്റാൻഡ് ഉൾപ്പെടുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾ ഭാഗം മാലിന്യങ്ങൾ നിറഞ്ഞത്. പോരാത്തതിന് വെള്ളം കെട്ടി നിൽക്കുന്നതിനാൽ ധാരാളമായി പുല്ലുകൾ വളർന്നു കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിളുമാണ് ഇവിടം. നേരത്തെ ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് ഓഫീസ് സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഈ ഭാഗം ഒഴിഞ്ഞു കിടക്കുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}