മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ ആദർശമാക്കിയ നവ രാഷ്ട്രിയ മുന്നേറ്റമാണ് വെൽഫെയർ പാർട്ടി

വേങ്ങര: മഹാത്മജിയും, എ കെ ജിയും, ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബും ബാഫഖി തങ്ങളും ഉയർത്തിയ ഇന്നലെകളുടെ മൂല്യാധിഷ്ഠിത രാഷ്ട്രിയം കമ്മൂണിസ്റ്റ് മാർക്സി സ്റ്റ് പാർട്ടിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിസ്മരിച്ചുപോയ രാഷ്ട്രിയ പരിസരത്തിൽ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറാനും അത് സംസ്ഥാപിക്കാനും രംഗപ്രവേശം ചെയ്ത രാഷ്ട്രിയ പ്രസ്ഥാനമാണ് വെൽഫയർ പാർട്ടി. അതിൽ ഒത്ത് തീർപ്പിന് തയ്യാറില്ലാത്ത ജനകീയ ജനാധിപത്യ മുന്നേറ്റമാണത് എന്ന്  ഫ്രടട്ടേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ജംഷീൽ അബൂബക്കർ പ്രസ്താവിച്ചു. വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ പൊതു സമ്മേളനം ഉൽഘാടനം ചെയ്ത് വലിയോറ ചിനക്കലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
സ്വതന്ത്രാനന്തര ഇന്ത്യ അര നൂറ്റാണ്ട് പിന്നിട്ടും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ വ്യത്യസ്‌തതകളെ പരിഗണിച്ച് സ്വാതന്ത്ര്യവും ജനാധിപത്യവും മൗലികാവകാശങ്ങളും അവസര സമത്വവും എല്ലാവർക്കും ഉറപ്പുവരുത്തുന്ന രാഷ്ട്രമായി മാറാൻ നമുക്ക് സാധിച്ചിട്ടില്ല. 
രാജ്യം ഭരിച്ച പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയുടെ സവിശേഷമായ സാമൂഹിക രാഷ്ട്രീയ അവസ്ഥയെ അഭിമുഖീകരിക്കാൻ തയ്യാറാകാത്തത് കൊണ്ടാണ് ഇന്ത്യ ഈ അവസ്ഥയിൽ തന്നെ തുടരുന്നത്.
 മറ്റു രാഷ്ട്രീയപാർട്ടികൾ ഏറ്റെടുക്കാൻ തയ്യാറാവാത്ത ഈ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് പാർട്ടി നില കൊള്ളുന്നത്. 
വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം ശംസുദ്ധീൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. 
സംഘപരിവാർ ഉയർത്തി പിടിക്കുന്ന സവർണ്ണ ഹിന്ദുത്വ വംശീയ വർഗ്ഗീയ രാഷ്ട്രീയം ജനാധിപത്യത്തെ കൊലചെയ്യാനും ജുഡീഷ്യറിയെ പോലും കാവി വൽക്കരികാനും ശ്രമിക്കുന്ന അതി ഭീകരമായ രാഷ്ട്രിയ സാഹചര്യത്തെയാണ് ജനാധിപത്യ മത നിരപേക്ഷ ഇന്ത്യ അഭിമുഖീക്കുന്നത്.  
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നമ്മുടെ മുഖ്യ രാഷ്ട്രീയമാണ്. ഇന്ത്യൻ ഫാഷിസത്തെ സവിശേഷമായി അഡ്രസ് ചെയ്യുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി. പരമ്പരാഗത പാർട്ടികൾക്ക് ഇന്ത്യൻ ഫാഷിസത്തെ കൃത്യപ്പെടുത്താൻ ഇപ്പോഴുംസാധിച്ചിട്ടില്ല. ആർഎസ്എസ് - ബിജെപി രാഷ്ട്രീയം ഫാഷിസമാണോ എന്ന് തീർച്ചപ്പെടുത്താൻ പോലും മാർക്സിസ്റ്റ്‌ പാർട്ടിക്കു ഇന്നും കഴിഞ്ഞിട്ടില്ല. അവിടെ രാജ്യത്തിന്റെ യഥാർത്ഥ ശത്രു ആർ എസ് ആണെന്ന് ആരെയും ഭയപ്പെടാതെ വെൽഫെയർ പാർട്ടി ശക്തമായി പ്രഖ്യാപിക്കുന്നു. എന്നും ഷംസുദ്ധീൻ ചെറുവാടി പറഞ്ഞു.
വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ പ്രസിഡണ്ടായി വീണ്ടും തെരെഞ്ഞെടുക്കപെട്ട ബഷീർ പുല്ലമ്പലവനു ജംഷീൽ അബൂബക്കർ പാർട്ടി പതാക കൈമാറി. മറ്റു ഭാരവാഹികളായ കുട്ടി മോൻ. സി, അലവി എം പി, ജ്യോതി ബസു, സബ്ന ഗഫൂർ, സമീറ ഫസൽ, റഹിം ബാവ എന്നിവരെ ശംസുദ്ധീൻ ചെറുവാടി, കെ. എം. എ.ഹമീദ്, അലവി എംകെ, സൈഫുന്നിസ, എന്നിവർ ഹാരാർപ്പണം നടത്തി.
വേങ്ങര മണ്ഡലം പ്രസിഡണ്ട് കെ എം എ ഹമീദ് മാസ്റ്റർ,
സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം നാസർ വേങ്ങര, ജില്ലാ കമ്മിറ്റി അംഗം പി പി കുഞ്ഞാലി മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി കെവി ഹമീദ് മാസ്റ്റർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.
പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കുട്ടി മോൻ പ്രമേയം അവതരിപ്പിച്ചു. പഞ്ചയാത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് റഹീം ബാവ സ്വാഗതവും റഷീദ് പറങ്ങോടത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ ട്രഷറർ എം പി അലവി, വൈസ് പ്രസിഡണ്ട് ജ്യോതി ബാസു, വൈസ് പ്രസിഡണ്ട് സബ്ന ഗഫൂർ ടിപി എന്നിവർ നേതൃത്വം നൽകി 
നജ്ജാദ് ഗദ്ദാഫിയുടെ സംഗീത വിരുന്നോടെ സമ്മേളം സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}