പറപ്പൂർ ഗ്രാമ പഞ്ചായത്ത് കുട്ടി കർഷക അവാർഡ് ഒന്നാം ഘട്ട സന്ദർശനം ആരംഭിച്ചു

പറപ്പൂർ : മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് പുതിയ തലമുറയെ ആരോഗ്യപരമായ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിന് വേണ്ടി വിദ്യാർത്ഥികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും, അവ മികച്ച രീതിയിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് വേണ്ടി പറപ്പൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി ഇൻസ്പിറയുടെ കീഴിൽ കുട്ടി കർഷക അവാർഡിന് അർഹരായ വിദ്യാർത്ഥകളുടെ കൃഷിയിടങ്ങളിൽ ആദ്യഘട്ട സന്ദർശനം നടത്തി. 
ഒന്നാം ഘട്ടത്തിൽ കർഷക അവർഡിന് വിദ്യാർത്ഥികളിൽ നിന്ന് വന്ന എൻട്രികൾ പരിശോധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും,വിദ്യാഭ്യാസ കോ ഓർഡിനേറ്റർമാരും വിദ്യാർത്ഥികളിലേക്ക് നേരിട്ട് ചെന്ന് വിവരങ്ങൾ ചോദിക്കുകയും,കൃഷിയിടങ്ങൾ കണ്ട് മനസ്സിലാക്കുകയും ചെയ്തു,കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനവും,പഞ്ചായത്ത് കൃഷി ഭവനുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ നൽകാമെന്നും കുട്ടികർഷകരോട് അംഗങ്ങൾ ഉറപ്പുനൽകി,വിദ്യാർത്ഥികളിൽ നിന്നുള്ള എൻട്രികൾ നവംബർ 25 വരെ സ്വീകരിക്കും.
ആദ്യ ഘട്ട സന്ദർശനത്തിൽ പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അംജദ ജാസ്മിൻ,വൈസ് പ്രസിഡന്റ്‌ ഇകെ.സൈദുബിൻ,സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഉമൈബ ഊർഷമണ്ണിൽ,പിടി റസിയ,ഇ.താഹിറ,എപി.ഷാഹിദ,ആബിദ,വേലായുധൻ,വിദ്യാഭ്യാസ കോ ഓർഡിനേറ്റർ ഹാഫിസ് പറപ്പൂർ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}