കോട്ടക്കൽ മേഖല മുശാവറയും പഠന ക്ലാസും ജാമിഅ ഇഹ്യാഉസ്സുന്നയിൽ നടന്നു. ജില്ലാ മുശാവറ അംഗം ഇസ്മായിൽ ബാഖവി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ഒ.കെ അബ്ദു റഷീദ് മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് ഹസ്സൻ കുഞ്ഞി ക്കോയ തങ്ങൾ എടരിക്കോട്, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി കൂരിയാട്, അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി, ഷറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം, അബ്ദുൽ ഹമീദ് അഹ്സനി ഒതുക്കുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു. അബ്ദു നാസർ സഖാഫി പൊന്മള സ്വാഗതവും ഹംസ അഹ്സനി ആട്ടീരി നന്ദിയും പറഞ്ഞു.മേഖല മുശാവറ അംഗങ്ങൾ സിറാജ് വരിചേർന്നു.