കെ എസ് സി ഡബ്ലിയു സി ഐ എൻ ടി യു സി ജില്ലാ കൺവെൻഷൻ നടത്തി

വേങ്ങര: കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിസി മലപ്പുറം ജില്ലാ കൺവെൻഷൻ വേങ്ങര വിപിസി മാളിൽ ചേർന്നു. കൺവെൻഷനിൽ വെച്ച് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തവർക്ക് നോമിനേഷൻ ലെറ്റർ മുതിർന്ന കോൺഗ്രസ് നേതാവ് വേലായുധൻ മാസ്റ്റർ കൈമാറി.
    
നവംബർ ആറിന് നടക്കുന്ന നിർമ്മാണ തൊഴിലാളി പെൻഷൻ മെമ്പർമാരുടെ പിച്ച തെണ്ടൽ സമരം വൻ വിജയമാക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു.
     
പരിപാടി ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
    
ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ അഷ്റഫ് മനരിക്കൽ, എം ബിന്ദു, മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട്, സുബ്രഹ്മണ്യൻ കാളങ്ങാടൻ, സലാം ഹാജി മച്ചിങ്ങൽ, യു ഹരിദാസ്, നാസർ പറമ്പൻ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}