ഊരകം: നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ ഒ.കെ മുറിയിൽ നിന്നും 2023-24 വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ വിജയികളായവരെ സ്കൂൾ പി.ടി.എ കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും സംയുക്തമായി ആദരിച്ചു.
പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന നെല്ലിപ്പറമ്പ് സ്കൂളിന്റെ ഉയർച്ചയിലെ മറ്റൊരു പൊൻ തൂവലാണ് ഈ വിജയം എന്നും തുടർന്നുള്ള വർഷങ്ങളിലും ഈ വിജയം ആവർത്തിക്കാൻ സാധിക്കട്ടെ എന്നും വളരെ കഠിനമായ പരീക്ഷയായിട്ടും സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 50% കുട്ടികൾക്കും സ്കോളർഷിപ്പ് നേടാൻ സാധിച്ചു എന്നത് വലിയ നേട്ടമാണെന്നും ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ അഭിപ്രായപ്പെട്ടു.
ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ മൈമൂനത്ത് അധ്യക്ഷയായിരുന്നു. ഹെഡ്മാസ്റ്റർ സി. അബ്ദുൽ റഷീദ് മാസ്റ്റർ സ്വാഗതവും എസ് ആർ ജി കൺവീനർ വി.അബ്ദുറഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശിഹാബ് ചെനക്കൽ,. വേങ്ങര ലൈവ്.എസ് എം സി ചെയർമാൻ വി.കെ ഉമർഹാജി, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ, ഷൗക്കത്ത് മാഷ് എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു.