പറപ്പൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എൽ പി തല വായനാ മത്സരത്തിൽ എ എം എൽ പി സ്കൂൾ പറപ്പൂർ ഇരിങ്ങല്ലൂരിൽ നിന്ന് വിജയികളായ ഫാത്തിമ റുഷ്ദ കെ, ലാമിഹ ഫാത്തിമ, മർവ ഫാത്തിമ എകെ എന്നിവർക്ക് സി എസ് എസ് ലൈബ്രറി ചേക്കാലിമാട് ഉപഹാരം നൽകി.
സി എസ് എസ് ലൈബ്രറി വൈസ് പ്രസിഡൻറ് ഷെമീം എം, പ്രധാനാധ്യാപകൻ സബാഹ് മാസ്റ്റർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ശബ്ന ടീച്ചർ, ത്വയ്യിബ ടീച്ചർ, ജസീല ടീച്ചർ, രാധിനി ടീച്ചർ മുബീന ടീച്ചർ എന്നിവർ പങ്കെടുത്തു.