വേങ്ങര: പോരാളികളെയും നേതാക്കളെയും കൊന്നൊടുക്കിക്കൊണ്ട് ഫലസ്ത്വീൻ വിമോചന പോരാട്ടത്തെ പരാജയപ്പെടുത്താമെന്നത് ഇസ്രായേലിൻ്റെ വ്യാമോഹമാണെന്ന് സോളിഡാരിറ്റി , എസ്. ഐ. ഒ എ.ആർ നഗർ ഏരിയാ കമ്മിറ്റികൾ സംയുക്തമായി കുന്നുംപുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ റാലി അഭിപ്രായപ്പെട്ടു. പി. സൈദു മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സോളിഡാരിറ്റി ഏരിയാ പ്രസിഡണ്ട് നഷീദ്, എസ്. ഐ. ഒ ഏരിയാ പ്രസിഡണ്ട് മിസ്വിൻ എന്നിവർ സംസാരിച്ചു.
അനസ് യാസീൻ, നിഹാദ് പി.പി, അബ്ദുല്ല ഹനീഫ്, മൻസൂർ ചാലിൽ, സ്വാലിഹ് കെ.പി, തുടങ്ങിയവർ നേതൃത്വം നൽകി.