കോട്ടക്കൽ: ജി.എച്ച്.എസ്.എസ് ഇരുമ്പുഴി,ജി.യു .പി. എസ് ഇരുമ്പുഴി,ജി. എൽ.പി.എസ് ഇരുമ്പുഴി, എ .എം.യു.പി.എസ് മുണ്ടുപറമ്പ്, എ.എം.എൽ.പി.എസ് വെങ്ങാലൂർ എന്നിവിടങ്ങളിൽ വെച്ച് നടന്ന ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ അറുന്നൂറ്റി നാല് പോയിന്റുമായി ഓവറോൾ ചാമ്പ്യൻമാരായി. വിജയികളെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.
സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും, യു.പി ഹൈസ്കൂൾ ഗണിതശാസ്ത്ര മേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും, യു പി ശാസ്ത്ര മേളയിൽ വെറോൾ ഒന്നാം സ്ഥാനവും,ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടി. ചടങ്ങിൽ പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ. കെ. സൈബുന്നീസ, എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ, വി കെ മുസ്തഫ എന്നിവർ സംസാരിച്ചു.