കോട്ടക്കൽ: നാഷണൽ ആയുർവേദ സൈക്യാട്രിസ്‌റ്റ് അസോസിയേഷൻ ആഭിമുഖ്യത്തിൽ, ലോക മാനസിക ദിനത്തോടനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ മാനസിക ആരോഗ്യ വിഷയം ആയ തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ ഡോ പ്രീത പി വി ( മെഡിക്കൽ ഓഫീസർ, ജി എ ഡി ഏഴോ0 കണ്ണൂർ ) സീത ( ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, GARIM കോട്ടക്കൽ ) എന്നിവർ വിഷയവതരണം നടത്തി. ഗവ: ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത് ആൻഡ് ഹൈജീൻ ( GARIM ) ൽ നടന്ന പരിപാടി കായിക വകുപ്പ് മന്ത്രി ബഹു : അബ്ദുറഹ്മാൻ വി ഉത്ഘാടനം ചെയ്തു. തൊഴിലിടങ്ങളിലെ താഴെ തട്ടിലുള്ളവരെ കൂടി പരിഗണിക്കുന്ന രീതിയിൽ ആയിരിക്കണം മാനസിക ആരോഗ്യത്തിന്റെ പരിപാലനം എന്ന് മന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു. ചടങ്ങിന് സംഘടന സെക്രട്ടറി ഡോ. ശ്രീജു സ്വാഗതം ആശംസിച്ചു.
വിപി എസ് വി ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ. ബിന്ദു കെ കെ അധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡന്റ് ഡോ. ബിനോയ് എൻ ജെ മുഖ്യ പ്രഭാഷണം നടത്തി. ആയുർവേദ കോളേജ് കയചികിത്സാ വിഭാഗം മേധാവി ഡോ. ജിതേഷ് എം, GARIM സുപ്രണ്ട് ഡോ. തൂലിക ഇ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ഡോ.തസ്‌നി എം നന്ദി അർപ്പിച്ചു.