മിനി ഊട്ടിയിലെ കോറിയിൽ കരിങ്കൽ പാറകൾ ഇടിഞ്ഞു വീണു:മണ്ണുമാന്തി യന്ത്രവും ലോറിയും പാറക്കടിയിലായി

വേങ്ങര: മിനി ഊട്ടിയിൽ കരിങ്കൽ പാറകൾ ഇടിഞ്ഞു വീണു. താഴെയുണ്ടായിരുന്ന മണ്ണുമാന്തി യന്ത്രവും ലോറിയും പാറക്കടിയിലായി.
മിനി ഊട്ടിക്കടുത്ത് അമ്പലംകുന്നിലാണ് സംഭവം. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഇരുപടിയോളം ഉയരത്തിൽ നിന്നു വൻ പാറ അടരുകളായി താഴേക്കു പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തൊഴിലാളികൾ ആരും തന്നെ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായതായി നാട്ടുകാർ പറയുന്നു.  
അനധികൃത ക്വാറിയിലാണ് പാറ ഇടിച്ചിൽ സംഭവിച്ചതെന്നും നേരത്തെ ഈ കോറിക്കെതിരെ ജിയോളജി വകുപ്പിൽ പരാതിയുണ്ടെന്നും ജനസംസാരമുണ്ട്.
കോറികളിലെ ലക്കും ലഗാനുമില്ലാത്ത സ്പോടനങ്ങളും അശാസ്ത്രീയമായ മണ്ണുമാന്തലും കാരണമാണ് പാറകൾ
ഇളകി വീഴുന്നത്. മാത്രമല്ല ചെങ്കുത്തായ പാറകളിൽ ബെഞ്ചുകളായി കരിങ്കൽ പാളികൾ പൊട്ടിച്ചെടുക്കണമെന്ന ജിയോളജി വകുപ്പിന്റെ നിർദേശവും കോറി ഉടമകൾ കാറ്റിൽ പറത്തുന്നു. പകരം തോന്നിയ വിധത്തിൽ പാറകൾ പൊട്ടിച്ചെടുക്കുമ്പോൾ ഇവക്കിടയിലെ മണ്ണടരുകളിൽ വെള്ളം നിറയുക കൂടി ചെയ്യുമ്പോൾ ഇളകിയ മണ്ണിനൊപ്പം ഭീമാകാരങ്ങളായ കരിങ്കൽ പാളികളും താഴേക്ക് പതിക്കും. ഈ ദുരന്തമാണ് ഇന്നലെ മിനി ഊട്ടിയിൽ സംഭവിച്ചത്.
മണ്ണിടിച്ചിലിനെ തുടർന്ന് ഭീമൻ പാറകൾ താഴേക്ക് പതിച്ച ദൃശ്യങ്ങൾ ,  അത് വഴി മിനി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന സംഘംമാണ് ക്യാമറയിൽ പകർത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}