വേങ്ങര: തോട്ടശ്ശേരിയറ സൗഹൃദ വേദിയുടെ ‘ലഹരിമുക്ത ഗ്രാമം’ ക്യാമ്പയിനിന്റെ ഉദ്ഘാടനം വേങ്ങര എസ്.ഐ കെ. സുരേഷ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സൗഹൃദ വേദി പ്രവർത്തക സമിതി അംഗവുമായ പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം വിമുക്തി മിഷൻ ലൈസൺ ഓഫീസർ പി. ബിജു മുഖ്യ പ്രഭാഷണം നടത്തി.
പദ്ധതി പ്രഖ്യാപനം സൗഹൃദവേദി വൈസ് ചെയർമാൻ കെ പി അനസ് മാസ്റ്റർ നടത്തി. വാർഡ് മെമ്പർ ശങ്കരൻ ചാലിൽ,വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് ടി.കെ കുഞ്ഞാലസ്സൻ, മധു പനക്കൽ, ജലീൽ അരീക്കാട്ട്, ദാമോദരൻ പനക്കൽ, അസീസ് കോയിസൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.വേങ്ങര ലൈവ്.ചടങ്ങിന് സൗഹൃദ വേദി ചെയർമാൻ എൻ പി ബിജീഷ് സ്വാഗതവും ട്രഷറർ പി.ഇ രായിൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് പി ഇ ഷഫീക്, നദീർ, നൗഷാദ് ചുള്ളിയൻ , ചുള്ളിയൻ നസീർ എന്നിവർ നേതൃത്വം നൽകി.