മലപ്പുറം ജില്ലയെ അപരവൽക്കരിക്കാൻ ആരേയും അനുവദിക്കില്ല: എ കെ അബ്ദുൽ മജീദ്

മലപ്പുറം ജില്ലയെ  അപരവൽക്കരിക്കാനും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന ജില്ലയായി പ്രചരിപ്പിക്കാനുമുള്ള  നിഗൂഢ തന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് എസ് ഡി പി ഐ ജില്ലാ കൗൺ സിൽ അംഗം എ കെ അബ്ദുൽ മജീദ് അഭിപ്രായപ്പെട്ടു. ഒതുക്കുങ്ങൽ പഞ്ചായത്ത് എസ് ഡി പി ഐ സംഘടിപ്പിച്ച ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രചരണ ജാഥയുടെ സമാപന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡൻ്റ് സലിം ടി ടി അധ്യക്ഷത വഹിച്ചു

വൈകുന്നേരം പൊട്ടിക്കല്ല് നെറ്റിച്ചാടിയിൽ നിന്നും ആരംഭിച്ച പദയാത്ര എസ് ഡി പി ഐ വേങ്ങര നിയോജകമണ്ഡലം സെക്രട്ടറി അബ്ദുൽ നാസർ കല്ലൻ ജാഥ ക്യാപ്റ്റൻ സലിം ടി ടി ക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

പദയാത്രയ്ക്ക് എസ്ഡിപിഐ വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി ഷൗക്കത്തലി പി അബ്ബാസ് പറമ്പൻ ഒതുക്കുങ്ങൽ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ അബ്ദുനാസർ കോറാടൻ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ നാസർ കെ കെ ട്രഷറർ അബ്ദുൽ നാസർ കെ എം വൈസ് പ്രസിഡണ്ട് കുഞ്ഞാലൻകുട്ടി ജോയിൻറ് സെക്രട്ടറി ഷംസുദ്ദീൻ എം സി, യൂസുഫ് എ കെ  മുനീർ ഇ കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}