മങ്കട: ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതി സ്‌കൂട്ടർ കത്തിനശിച്ചു. വെള്ളില കൊണ്ടപ്പുറത്ത് മമ്മുവിന്റെ മകൻ അഷ്‌കറിന്റെ സ്‌കൂട്ടറാണ് രാത്രിയിൽ ചാർജിങ്ങിനിടെ കത്തിനശിച്ചത്.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്‌കൂട്ടർ ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിച്ചു കത്തിയത്. സ്‌ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു.
മൂന്നുവർഷം മുൻപ് ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് ജെമോ പായി കമ്പനിയുടെ സ്‌കൂട്ടർ. വ്യാപാരിയായ അസ്‌കർ കടയടച്ച് വീട്ടിലെത്തി പോർച്ചിൽ ചാർജിങ്ങിനിട്ടതായിരുന്നു.