മലപ്പുറം: എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി യൂണിറ്റുകളിൽ നടക്കുന്ന ഗ്രാമ സമ്മേളനത്തിന്റെ സമ്പൂർണ്ണ പ്രഖ്യാപനം പ്രൗഢമായി. സോണിലെ 73 യൂണിറ്റുകളിലും ഈ മാസമാണ് സമ്മേളനങ്ങൾ നടക്കുന്നത്. സേവനം, , സൗഹൃദം പൈതൃകം, വിദ്യാഭ്യാസം, കാർഷികം, എന്നിവ മുഖ്യപ്രമേയം ആകുന്ന സാമൂഹിക പ്രധാനമായ ഇവൻ്റായാണ് ഗ്രാമസമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. വിഭവ ഡയറക്ടറി,ഗ്രാമ ചരിത്രം, സോഷ്യൽ ആക്ടിവിറ്റി, സൗഹൃദ ചായ, മിനിയേച്ചർ എക്സ്പോ,ഒത്തിരിപ്പ്, സംവാദം,ഓർമ്മകളുടെ പങ്കുവെപ്പ് ,ആസ്വാദനം,പൊതുസമ്മേളനം തുടങ്ങി വൈവിധ്യം ഉള്ള പരിപാടികൾ ഗ്രാമസമ്മേളനങ്ങളുടെ ഭാഗമായി ഉണ്ടാകും.
കോട്ടപ്പടി ടൗൺ സുന്നി മസ്ജിദിൽ നടന്ന പ്രഖ്യാപനത്തിൽ യൂണിറ്റ് നേതാക്കൾ നേതൃത്വം നൽകി.
വേങ്ങര ലൈവ്.എസ്.വൈ.എസ്. സോൺ പ്രസിഡണ്ട് ടി.സിദ്ദീഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സോൺ ഭാരവാഹികളായ അഹമ്മദലി.പി.എ, റിയാസ് സഖാഫി.പി,അൻവർ അഹ്സനി.എം.പി,കെ. സൈനുദ്ദീൻ സഖാഫി, സ്വലാഹുദ്ദീൻ.വി.കെ സംസാരിച്ചു.