തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ:ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കൗമാരത്തിലേക്ക് കാലൂന്നുന്ന എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്ലാസ്സിന് പ്രസിദ്ധ മോട്ടിവേഷൻ ട്രെയിനറും സൈക്കോളജിക്കൽ കൗൺസിലറുമായ നവാസ് കൂരിയാട് നേതൃത്വം നൽകി. സ്വന്തം ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ അതിജീവിക്കാനുള്ള പരിശീലനം ക്ലാസ്സിലൂടെ കുട്ടികൾക്ക് നൽകി അതോടൊപ്പം തന്നെ വികാരങ്ങൾ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കുന്നതിനും കൗമാരക്കാരെ പ്രാപ്തരാക്കുക എന്നതും ക്ലാസിന്റെ ലക്ഷ്യമായിരുന്നു കൗമാരക്കാർക്ക് വ്യക്തമായ ദിശാബോധത്തോടെയുള്ള വളർച്ചയും ജീവിതശൈലിയും ജീവിതത്തിൽ പകർത്തണമെന്ന് ക്ലാസെടുത്തുകൊണ്ട് നവാസ് കൂരിയാട് കുട്ടികളെ ഉത്ബോധിപ്പിച്ചു വാർഡ് കൗൺസിലർ സുഹ്റാബി സിപി ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് , സ്കൂൾ കൗൺസിലർ ഷെറീന ടീച്ചർ , ജാസിറ ടിച്ചർ ,ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ടീൻസ് ക്ലബ് ഭാരവാഹികളായ ഐസ മെഹറിൻ, മിഥുൻ ബാല എന്നിവർ സംസാരിച്ചു.
തിരൂരങ്ങാടി ജിഎച്ച്എസ്എസ് ൽ കൗമാരക്കാർക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
admin