എ.ആർ നഗർ: സ്വച്ഛതാ ഹി സേവാ ക്യാംപയ്നിന്റെ ഭാഗമായി എ.ആർ നഗർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ ടീച്ചർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഹരിത മോഹൻ, ജിജിമോൾ, സുധ, എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി. മുഹമ്മദ് ഫൈസൽ സ്വാഗതവും ദിൽഷ നന്ദിയും പറഞ്ഞു.