ഹോം ഗാർഡിന് യാത്രയപ്പ് നൽകി

വേങ്ങര: വേങ്ങര ടൗണിൽ 14  വർഷത്തിലധികം കാലം സേവനമനുഷ്ഠിച്ച് 19.10.2024 ശനിയാഴ്ച സർവീസിൽ നിന്നും വിരമിച്ച ഹോം ഗാർഡ് അബ്ദുൽ കരീം എന്ന കരീംക്കക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് വ്യാപാര ഭവനിൽ വെച്ച് യാത്രയയപ്പ് നൽകി.        

ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്‌പെക്ടർ സുരേഷ് കണ്ടംകുളം ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. 

ഹോം ഗാർഡ് അബ്ദുൽ കരീമിന് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി യൂണിറ്റിന്റെ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി ഷാൾ അണിയിച്ചു അനുമോദിച്ചു.

വൈസ് പ്രസിഡന്റ്മാരായ എ കെ കുഞ്ഞിതുട്ടി ഹാജി, കൊളക്കാട്ടിൽ കുഞ്ഞുട്ടി, ടി കെ എം.ഒ അലവി ഹാജി, ട്രഷറർ മൊയ്‌ദീൻ ഹാജി നെല്ലുരാൻ, ജില്ലാ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ഉറുമാൻഞ്ചേരി, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അനീസ് പനക്കൽ, സെക്രട്ടറി കെ പി   റഷീദ് എന്നിവർ ആശംസകൾ നേർന്നു. ഹോം ഗാർഡ് കരീംക്ക അനുമോദനങ്ങൾക്ക്‌ മറുപടി പറഞ്ഞു.       

യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിന് സെക്രട്ടറി ശിവശങ്കരൻ നായർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}