ചേറൂർ: വിദ്യാർത്ഥികൾ പിന്നെന്ത് ചെയ്യുന്നു എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും നടക്കുന്ന സ്റ്റുഡന്റസ് കൗൺസിൽ ചേറൂർ യൂണിറ്റിൽ നടന്നു. 2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ചേറൂർ ശുഹദാ മന്ദിരത്തിൽ നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ചേറൂർ സർക്കിൾ പ്രസിഡന്റ് സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. മുഷ്‌റഫ് മുസ്‌ലിയാർ ഊരകം വിഷയാവതരണം നടത്തി. ശേഷം നിലവിലെ ഭാരവാഹികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി കാസിം പുള്ളാട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ശേഷം നിലവിലെ പ്രസിഡന്റ് മുസ്തഫ മുസ്‌ലിയാർ പുതിയ പ്രസിഡന്റ് ഉവൈസ് മുസ്ലിയാർക്ക് പതാക കൈമാറി. നിലവിലെ ജനറൽ സെക്രട്ടറി ഫർസാൻ മുസ്‌ലിയാർ പുതിയ ജനറൽ സെക്രട്ടറി മുഹമ്മദ് ശമ്മാസിന് രേഖകൾ കൈമാറി. സെക്ടർ ജനറൽ സെക്രട്ടറി റാഫിഹ് കഴുകൻചിന, എസ് വൈ എസ് യൂണിറ്റ് ജനറൽ സെക്രട്ടറി അഫ്‌സൽ സഖാഫി എന്നിവർ സംബന്ധിച്ചു. ഫർസാൻ മുസ്‌ലിയാർ സ്വാഗതവും മുഹമ്മദ് ശമ്മാസ് പി നന്ദിയും പറഞ്ഞു.
2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ :
പ്രസിഡന്റ് : മുഹമ്മദ് ഉവൈസ് എംപി , ജനറൽ സെക്രട്ടറി : മുഹമ്മദ് ശമ്മാസ് പി ഫിനാൻസ് സെക്രട്ടറി : യൂസുഫ് കെ. സെക്രട്ടറിമാരായി ഇഹ്‌സാൻ പി, മുഹമ്മദ് സഈദ് എം, അഹമ്മദ് ജസീൽ ഫർഹാൻ എം, ആഷിഖ് കെ പി, അൻഷിദ് കെ എന്നിവരെയും സെക്രെട്രിയേറ് അംഗങ്ങളായി മുഹമ്മദ് ഫർസാൻ, ഹുദൈഫ് പി എന്നിവരെയും തിരഞ്ഞെടുത്തു.